മയ്യിൽ :- KSSPU മയ്യിൽ ബ്ലോക്ക് കൺവെൻഷൻ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്ന് കൺവെൻഷൻ പെൻഷൻകാരോട് ആവശ്യപ്പെട്ടു. മയ്യിൽ പെൻഷൻ ഭവനിൽ നടന്ന കൺവെൻഷൻ സംസ്ഥാന കമ്മറ്റി മെമ്പർ പി.വി. പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ.വി യശോദ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മറ്റി മെമ്പർ കെ.ബാലകൃഷ്ണൻ നായർ, പി.പി ബാലകൃഷ്ണൻ, പി.ശശിധരൻ മാസ്റ്റർ, സി.കെ ജനാർദ്ദനൻ മ്പ്യാർ, കെ.വി ചന്ദ്രൻ മാസ്റ്റർ, കെ.നാരായണൻ മാസ്റ്റർ, പി.സൗമിനി, പി.ബാലൻ, വി.സി ഗോവിന്ദൻ, ഹരിജയന്തൻ നമ്പൂതിരി, എം.വി ഇബ്രാഹിം കുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് വി.വി വിജയരാഘവൻ നന്ദിയും പറഞ്ഞു.