മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം ആഗസ്ത് 15 ന് ; പോസ്റ്റർ പ്രകാശനം ചെയ്തു



കമ്പിൽ :- 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന പ്രമേയം മുസ്ലിം യൂത്ത് ലീഗ്  കൊളച്ചേരി പഞ്ചായത്ത് സമ്മേളനം ആഗസ്റ്റ് 15ന് വെള്ളിയാഴ്ച പന്ന്യങ്കണ്ടിയിൽ വെച്ച് നടക്കും. സമ്മേളന ഭാഗമായുള്ള പോസ്റ്റർ പ്രകാശനം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

കമ്പിൽ വെച്ച് നടന്ന ചടങ്ങിൽ  മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ,കമ്പിൽ മൊയ്തീൻ ഹാജി, അബ്ദുല്ല ഫൈസി പട്ടാമ്പി, മുസ്‌ലിം യൂത്ത്‌ ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, സഹഭാരവാഹികളായ ഇസ്മായിൽ കായച്ചിറ, ജുനൈദ് നൂഞ്ഞേരി, മുഹമ്മദ്‌ കുഞ്ഞി കെ.സി, അബ്ദു പന്ന്യങ്കണ്ടി, റാസിം പാട്ടയം എന്നിവർ പങ്കെടുത്തു.



Previous Post Next Post