പണിമുടക്കിൽ സ്തംഭിച്ച് സെക്രട്ടറിയേറ്റും ; ജോലിക്കെത്തിയത് 423 പേർ മാത്രം, 90% ജീവനക്കാരും പണിമുടക്കി


തിരുവനന്തപുരം :- തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സെക്രട്ടറിയേറ്റിന്റെ പ്രവർത്തനത്തെ സ്തംഭിപ്പിച്ചു. ഇന്ന് സെക്രട്ടറിയേറ്റിൽ ആകെ ജോലിക്കെത്തിയത് 423 പേർ മാത്രമാണ്. 

ആകെ 4686 പേരിൽ 423 പേർ മാത്രമാണ് ഇന്ന് പ‌ഞ്ച് ചെയ്തിട്ടുള്ളത്. 90% ജീവനക്കാരും പണിമുടക്കി. പൊതു ഭരണ വകുപ്പിൽ 320 പേരാണ് എത്തിയത്. ഫിനാൻസിൽ 99 പേരും നിയയമ വകുപ്പിലെ 4 പേരുമാണ് ഇന്ന് സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയത്

Previous Post Next Post