തളിപ്പറമ്പ് :- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ജൂലൈ 11ന് വൈകുന്നേരം 6 മണിക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തും. ഒരു മണിക്കൂറോളമാണ് അദ്ദേഹം തളിപ്പറമ്പിൽ ഉണ്ടാവുക.
വൈകുന്നേരം 3 മണിക്ക് കണ്ണൂർ വിമാനത്താവളത്തിലെത്തും. കണ്ണൂരിൽ അദ്ദേഹത്തിന് വേറെ പരിപാടികൾ ഇല്ല. കേന്ദ്രമന്ത്രിയാകുന്നതിന് മുൻപ് ഒരു തവണ അമിത്ഷാ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്നു.