കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1987-88 SSLC ബാച്ച് 'ഓർമ്മയിൽ 88' ഏഴാം വാർഷികം ആഘോഷിച്ചു. കരിങ്കൽകുഴി പാൽ സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജ്യോതിഷ് കുമാർ അധ്യക്ഷത വഹിച്ചു.
അശോകൻ.എം, ഷാജി വി.വി, വിനോദ് നമ്പ്രം, സുരേശൻ പി.വി, കനകാംബരൻ.കെ, എ.പി സുരേശൻ, ഉത്തമൻ.സി, രാധാകൃഷ്ണൻ, സുജാത.കെ, റോജ.പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എ.മുരളി സ്വാഗതവും പരിപാടിക്ക് ശ്രീജ പി.സി നന്ദി പറഞ്ഞു. തുടർന്ന് ഗ്രൂപ്പ് അംഗങ്ങളുടെ മക്കളിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ വരെ അനുമോദിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങളും നൽകി.