പാമ്പുരുത്തി പുതിയ ബോട്ട് ജെട്ടിയിൽ സംസ്ഥാന ജല ഗതാഗത വകുപ്പിൻ്റെ സർവീസ് ബോട്ടിന് സ്‌റ്റോപ്പ് അനുവദിച്ചു

 


കൊളച്ചേരി:- പറശ്ശിനി ക്കടവ്- വളപട്ടണം- മാട്ടൂൽ റൂട്ടിൽ സർവീസ് നടത്തിവരുന്ന സംസ്ഥാന ജല ഗതാഗത വകുപ്പിൻ്റെ സർവീസ് ബോട്ടിന് പാമ്പുരുത്തിയിലെ പുതിയ ബോട്ട് ജെട്ടിയിൽ സ്റ്റോപ്പ് അനുവദിച്ചു. മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി പ്രകാരം പാമ്പുരുത്തിയിൽ രണ്ട് പുതിയ ബോട്ട്ജെട്ടികൾ നിർമ്മാണം പൂർത്തീകരിച്ച്‌ മാസങ്ങൾ കടന്നിട്ടും സർവീസ് തുടങ്ങിയിരുന്നില്ല. 

കാലപഴക്കത്താൽ അപകടഭീഷണി നേരിടുന്ന, യാത്രക്കാർക്ക് ഏറെ പ്രയാസം നേരിടുന്ന പഴയ ജെട്ടിയിലായിരുന്നു ഇതുവരെ ബോട്ട് സ്റ്റോപ്പ് ചെയ്തിരുന്നത്. മേൽ പ്രയാസം ചൂണ്ടിക്കാണിച്ചു നിരവധി തവണ അധികാരികളെ ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടായിരുന്നില്ല. വകുപ്പ് മന്ത്രിയുടെ ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങ് നടക്കാത്തതിനാലാണ് പുതിയ ബോട്ട്ജെട്ടിയിൽ സ്റ്റോപ്പ് ചെയ്യാത്തതെന്നും വിമർശനം ഉയർന്നിരുന്നു.

 ഇതിനിടയിൽ പാമ്പുരുത്തി വാർഡ്‌ മെമ്പർ കെ പി അബ്ദുൽ സലാം സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകിയതിനെ തുടർന്ന് പാമ്പുരുത്തിയിൽ വകുപ്പ് ഉദ്യോഗസ്ഥർ ട്രയൽ ഓട്ടം നടത്തി പരിശോധിച്ചാണ്  പുതിയ ബോട്ട് ജെട്ടിയിൽ സർവീസ് ബോട്ട് അടുപ്പിക്കാൻ തീരുമാനമായത്. കേരള സർക്കാറിൻ്റെ എസ്-26 നമ്പർ ബോട്ടാണ്  നിലവിൽ സർവീസ് നടത്തുന്നത്. 

കഴിഞ്ഞ ദിവസം നടന്ന ആദ്യ സർവീസ് സമയം ബോട്ട് ജീവനക്കാരായ സജിത്ത്.പി.കെ, സുബീഷ്.കെ, ലബീഷ്.കെ, രജീഷ്.സി.പി, ശ്രീജിത്ത്.വി.എൽ എന്നിവരെ വാർഡ് മെമ്പർ കെ. പി. അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഷാൾ അണിയിച്ചും മധുരം നൽകിയും സ്വീകരിച്ചു

 ചടങ്ങിന് വാർഡ്‌ വികസന സമിതി അംഗങ്ങളായ എം അബ്ദുൽ അസീസ്, എം ആദം ഹാജി, വി ടി മുഹമ്മദ്‌ മൻസൂർ, എം അനീസ് മാസ്റ്റർ, കെ സി മുഹമ്മദ്‌ കുഞ്ഞി, റിയാസ് എൻ പി, ആദംകുട്ടി എം, പി, അസീസ് കെ വി, അഫ്സത്ത് വി ടി, ഹസീന എം തുടങ്ങിയവർ നേതൃത്വം നൽകി.  സ്റ്റേഷൻ മാസ്റ്റർ സുരേഷ് കെ വി നന്ദി പറഞ്ഞു


സർവീസ് കൂടുതൽ കാര്യക്ഷമമാക്കാനുള്ള  നടപടികൾ സംസ്ഥാന ജലഗതാഗത വകുപ്പ് സ്വീകരിച്ചു വരുന്നതായും പുതിയ ബോട്ടുകൾ സപ്തംബർ ആദ്യ ആഴ്ചയിൽ തന്നെ സർവീസ് തുടങ്ങുമെന്നും സ്‌റ്റേഷൻ മാസ്റ്റർ സുരേഷ്.കെ.വി, പറശ്ശിനിക്കടവ് കൺട്രോളിംഗ് ഓഫീസ് ഇൻ ചാർജ് കെ.കെ.കൃഷ്ണൻ എന്നിവർ അറിയിച്ചു.

Previous Post Next Post