ചേലേരി :- SSF ചേലേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ചേലേരി വടക്കേമൊട്ട, നൂഞ്ഞേരി യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അഫ്സൽ വടക്കേമൊട്ടയുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമം സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. പി.എം മുസ്തഫ സഖാഫി ചേലേരി ഫലപ്രഖ്യാപനവും യു.കെ അഷ്റഫ് ദാലിൽ സമ്മാനവിതരണവും നടത്തി. കലാപ്രതിഭ മുഹമ്മദ് ചേലേരിയെയും സർഗ്ഗപ്രതിഭയായി ടി.കെ മുഹമ്മദ് വടക്കേമൊട്ടയെയും തെരഞ്ഞെടുത്തു.
ഹംസ അമാനി, SSF കമ്പിൽ ഡിവിഷൻ സെക്രട്ടറി ടി.പി ജുനൈദ്, SYS ജില്ലാ സാംസ്കാരിക ഡയറക്ടറേറ്റ് അംഗം അഷ്റഫ് ചേലേരി, SYS കൊളച്ചേരി സർക്കിൾ പ്രസിഡന്റ് എ.പി ഹനീഫ, SSF കമ്പിൽ ഡിവിഷൻ വൈസ് പ്രസിഡണ്ട് റാഹിദ് അമാനി ചേലേരി, വി പി അബ്ദുല്ല ഹാജി, പി.മുസ്തഫ ഹാജി, എം.മുസ്തഫ ഹാജി, കെ.മുഹമ്മദ് കുട്ടി ദാലിൽ തുടങ്ങിയവർ സംസാരിച്ചു. ഷബീർ നൂഞ്ഞേരി സ്വാഗതം പറഞ്ഞു.