തളിപ്പറമ്പിൽ ചുമരിന് വെള്ളം തെളിക്കാൻ ടെറസില്‍ കയറിയയാൾ കാല്‍വഴുതി വീണ് മരണപ്പെട്ടു


തളിപ്പറമ്പ് :- പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ ചുമരിന്റെ തേപ്പിന് വെള്ളം തെളിക്കാന്‍ ടെറസില്‍ കയറിയ മധ്യവയസ്‌ക്കന്‍ കാല്‍വഴുതി അബദ്ധത്തില്‍ താഴെ വീണ് മരിച്ചു. മുള്ളൂലിലെ ചിറമ്മല്‍ വീട്ടില്‍ സി.രാജീവനാണ് (50) മരിച്ചത്. ടെറസില്‍ നിന്ന് താഴെയുള്ള കക്കൂസ് ടാങ്കിന്റെ കുഴിയില്‍ വീഴുകയായിരുന്നു. സി.പി.എം മുള്ളൂല്‍ സൗത്ത്ബ്രാഞ്ച് അംഗവും ചെത്ത് തൊഴിലാളിയുമാണ്. തളിപ്പറമ്പ്  അഗ്നിശമനസംഘമാണ് മൃതദേഹം പുറത്തെടുത്തത്. 

പരേതനായ ഈച്ച രാമന്‍-ജാനകി ദമ്പതികളുടെ മകനാണ്. 

ഭാര്യ : രജനി (തീയന്നൂര്‍). 

സഹോദരങ്ങള്‍: രാജേഷ്(കാര്‍പെന്റര്‍), വിജേഷ്(ഒമാന്‍), ജിഷ(കുറ്റിക്കോല്‍). 

സംസ്‌ക്കാരം ഇന്ന് ജൂലൈ 10 വ്യാഴാഴ്ച ഉച്ചക്ക് 12 ന് സമുദായ ശ്മശാനത്തില്‍ നടക്കും. 



Previous Post Next Post