പ്ലസ്ടു വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു

 


കാസർകോട്:- പ്ലസ് ടു വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. വെള്ളൂർ ആലിങ്കീഴിൽ താമസിക്കുന്ന തൃക്കരിപ്പൂർ ഉദിനൂർ സ്വദേശി ടി.പി.സുഹൈലിൻ്റേയും തയ്യിൽ സുമയ്യയുടേയും മകൻ ഹാഷിർ (18) ആണ് മരിച്ചത്. 

വെള്ളൂർ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിയാണ്. വെള്ളിയാഴ്ച ഉച്ചക്ക് സ്‌കൂളിൽനിന്നും വീടിന് സമീപത്തെ പള്ളിയിലേക്ക് പോകുന്നതിനിടയിൽ വെള്ളൂർ ആലിൻകീഴിലെത്തിയപ്പോൾ വിദ്യാർഥി കുഴഞ്ഞു വീഴുകയായിരുന്നു. ഓട്ടോ ഡ്രൈവർമാർ ഹാഷിറിനെ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി യിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഹോദരങ്ങൾ: സഫ, സന, സിയ, സഹൽ.

Previous Post Next Post