നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു


മലപ്പുറം :- മലപ്പുറത്തെ കർക്കടകം അങ്ങാടിയിൽ നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി ഭാഗത്തു നിന്നും മങ്കടയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുൻചക്രത്തിൽ നായ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വെള്ളില സ്വദേശി കടൂക്കുന്നൻ നൗഫൽ (43) ആണ് മരിച്ചത്.

നാട്ടുകാർ ഉടനെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഓട്ടോയിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. 

പിതാവ് : പരേതനായ അബ്‌ദുറഹ്‌മാൻ (കുഞ്ഞു). മാതാവ് : ഉമ്മുസൽമ. ഭാര്യ : മുംതാസ് അവുലൻ (ചോഴിപ്പടി). മക്കൾ : മുസ്‌തഫ, നിഹാൽ യു.കെ 


Previous Post Next Post