കണ്ണൂർ :- പയ്യാമ്പലത്ത് ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് മരിച്ചയാളെ തിരിച്ചറിഞ്ഞു. ആസാം സ്വദേശി രാജൻ സിംഗാണ് മരിച്ചത്. ആസാമിലെ ദിബ്രുഗഡ് സ്വദേശിയാണ്. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് ഒഴുക്കിൽപ്പെട്ടത്. തുടർന്ന് 8 മണിയോടെ മൃതദേഹം തീരത്തടിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ആളുകൾ നോക്കി നിൽക്കേയാണ് ആസാം സ്വദേശി ഒഴുക്കിൽപ്പെട്ടത്. ശക്തമായ തിരമാല കാരണം തുടക്കത്തിൽ രക്ഷാപ്രവർത്തനം സാധിച്ചില്ല. ഫയർഫോഴ്സ് ഉൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഒരു മണിക്കൂറിന് ശേഷം നൂറ് മീറ്റർ അപ്പുറം മൃതദേഹം തീരത്തടിഞ്ഞത്. ഇയാൾ തനിച്ചാണ് പയ്യാമ്പലം കടൽപ്പുറത്ത് എത്തിയത്.