ശബരിമല :- ശബരിമലയിലെ നിറപുത്തിരി ആഘോഷങ്ങൾക്കുള്ള ഒരുക്കം തുടങ്ങി. ബുധനാഴ്ചയാണ് നിറപുത്തിരി. പൂജകൾക്കായി, വിവിധ പാടശേഖരങ്ങളിൽ വിളഞ്ഞ കതിരുകൾ കൊയ്തെടുത്തുതുടങ്ങി. കർക്കടകവാവ് കഴിഞ്ഞുള്ള ദിവസം തന്നെ ചിലയിടങ്ങളിൽ ആചാരപരമായി കതിര് ശേഖരണവും നടത്തി.
പാലക്കാട്, അച്ചൻകോവിൽ, ആറന്മുള തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് പ്രധാനമായും സന്നിധാനത്തേക്ക് നെൽക്കതിരുകൾ എത്തുന്നത്. കൂടാതെ, അയ്യപ്പഭക്തരും അവരുടെ കൃഷിയിടങ്ങളിലെ ആദ്യവിളവ് ഭഗവാന് സമർപ്പിക്കാൻ കൊണ്ടുവരും.