വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


കണ്ണൂർ :- വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്റെ തൊഴിലധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, മോണ്ടിസ്സോറി ആന്റ് പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒന്നര വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. ഫോണ്‍: 7994449314

അഡ്മിഷന്‍ തുടരുന്നു

കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഗവ. അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ അഡ്മിഷന്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ലഭിക്കും. ഫോണ്‍: 0460 2205474, 0460 2954252

ഐ.ടി.ഐ കോഴ്സുകള്‍

കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഡിപ്ലോമ കോഴ്സുകളായ ഫയര്‍ ആന്റ് സേഫ്റ്റി, ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് വിത്ത് എ ഐ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8301098705

അധ്യാപക കോഴ്സുകള്‍

കെല്‍ട്രോണിന്റെ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ്ങ്, ഫ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ കോഴ്സുകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫോണ്‍: 8281379524, 04902321888

Previous Post Next Post