കണ്ണൂരിൽ സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണയാൾ ചികിത്സയിലിരിക്കെ മരണപ്പെട്ടു


കണ്ണൂർ :- സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് സഹായി മരിച്ചു. കക്കാട് കൗസർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസ് ജീവനക്കാരൻ കാപ്പാട് പോസ്റ്റ് ഓഫീസിനു സമീപത്തെ നാലകത്ത് ദാവൂദ് (64) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.30 ഓടെ പള്ളിപ്രത്തായിരുന്നു അപകടം നടന്നത്. ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഭാര്യ : സുബൈദ. 

മക്കൾ : അർഫാന, ഹാജറ, ഹസീന. 

മരുമക്കൾ : അബ്ദുൽ സലാം, ഷഫീഖ്, അൻവർ.

Previous Post Next Post