ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല & ഗ്രന്ഥാലയംഉന്നത വിജയികളെ അനുമോദിച്ചു

 


ചേലേരി :- ചേലേരി :- ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല & ഗ്രന്ഥാലയം അനുമോദനസദസ് സംഘടിപ്പിച്ചു. എസ്.എസ്.എൽ .സി, പ്ലസ്ടു, LSS, USS പരീക്ഷകളിലും മറ്റു മേഖലകളിലും ഉന്നതസ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.

തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി.വിനോദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് സി.കെ ജനാർദ്ദനൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കെ.ഒ സ്വപ്ന മുഖ്യപ്രഭാഷണം നടത്തി. കെ.എം ശിവദാസൻ, എം.സി അഖിലേഷ്കുമാർ, പി.കെ രഘുനാഥൻ, ടി.വി മഞ്ജുള, ഇ.അശോകൻ, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു.






Previous Post Next Post