തിരുവനന്തപുരം :- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വോട്ടർപട്ടികയിൽ പേരുചേർക്കാനും തിരുത്തലിനും ഓൺലൈനായി ഓഗസ്റ്റ് ഏഴുവരെ അപേക്ഷിക്കാം. കരടുപട്ടിക തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ sec.kerala.gov.in എന്ന വെബ്സൈറ്റിലുമുണ്ട്. 2025 ജനുവരി ഒന്നിനോ അതിനുമുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് പേരുചേർക്കാം. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്കും തദ്ദേശ തിരഞ്ഞെടുപ്പിനും വ്യത്യസ്ത വോട്ടർപട്ടികയാണ്.
ഹിയറിങ്ങിന് കംപ്യൂട്ടർ ജനറേറ്റഡ് നോട്ടീസിലെ ദിവസം രേഖകളുമായി നേരിട്ടെത്തണം. പേരൊഴിവാക്കാൻ (ഫോറം അഞ്ച്) രജിസ്റ്റർചെയ്ത് പ്രിന്റൗട്ടിൽ അപേക്ഷകനും വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. ഓൺലൈൻ മുഖേനയല്ലാതെയും ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം. എല്ലാ അപേക്ഷകളുടെയും പ്രിൻ്റൗട്ടും ഹിയറിങ് നോട്ടീസും ഡൗൺലോഡ് ചെയ്യണം. ഓരോന്നിനും വ്യത്യസ്തഫോറമുണ്ട്.
sec.kerala.gov.in ൽ സൈൻ ഇൻ പേജിലെ സിറ്റിസൺ രജിസ്ട്രേഷൻ വഴി പേരും മൊബൈൽ നമ്പറും പാസ്‌വേർഡും നൽകി പ്രൊഫൈലുണ്ടാക്കണം. ഒടിപി വന്ന മൊബൈൽ നമ്പറാണ് യൂസർ നെയിം. തീരുമാനങ്ങൾ സ്റ്റാറ്റസ് ഓപ്ഷൻ വഴി അറിയാം.നിലവിൽ പട്ടികയിൽ പേരുണ്ടോയെന്നറിയാൻ : sec.kerala.gov.in/rfs/search/index. കരടുപട്ടികയ്ക്ക് : sec.kerala.gov.in/public/voters/list