സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ പോലീസുദ്യോഗസ്‌ഥർ ജാഗ്രത പാലിക്കണം, വിവാദ പോസ്റ്റുകളും കമന്റുകളും ഒഴിവാക്കണമെന്നും നിർദേശം


തിരുവനന്തപുരം :- സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ പോലീസുദ്യോഗസ്‌ഥർ ജാഗ്രത പാലിക്കണമെന്നും വിവാദ പോസ്റ്റുകളും കമന്റുകളും ഒഴിവാക്കണമെന്നും നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവി റാവാഡ എ.ചന്ദ്രശേഖറിന്റെ സർക്കുലർ. ഉദ്യോഗസ്ഥർ ഫോൺ സംഭാഷണം റിക്കോർഡ് ചെയ്ത‌്‌ പ്രചരിപ്പിക്കരുതെന്നും ഡിജിപിയായി ചുമതലയേറ്റ ശേഷം ജില്ലാ പൊലീസ് മേധാവികൾക്കയച്ച ആദ്യ സർക്കുലറിൽ റാവാഡ നിർദേശിച്ചു. 

ലഹരി ഉപയോഗമടക്കം വിവിധ വിഷയങ്ങളിലെ ബോധവൽക്കരണത്തിനു സമൂഹമാധ്യമങ്ങളിൽ പൊലീസ് സാന്നിധ്യം വർധിപ്പിക്കുമ്പോഴാണു മേധാവിയുടെ നിർദേശം. ബോധവൽക്കരണത്തിനായുള്ള ഇടപെടലുകൾ തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തിപരമായി പങ്കുവയ്ക്കുന്ന പോസ്റ്റുകളിലും കമന്റുകളിലും ജാഗ്രത പുലർത്താനാണു നിർദേശമെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Previous Post Next Post