സംസ്ഥാനത്തെ സർവീസ് പെൻഷൻകാരുടെ പൂർണ വിവരങ്ങൾ സർക്കാർ വീണ്ടും ശേഖരിക്കുന്നു


തിരുവനന്തപുരം :- സംസ്‌ഥാനത്തെ സർവീസ് പെൻഷൻകാരുടെ പൂർണ വിവരങ്ങൾ വീണ്ടും സർക്കാർ ശേഖരിക്കുന്നു. ഇതിനായുള്ള ഡേറ്റ ഷീറ്റുകൾ ട്രഷറി ശാഖകളിലേക്ക് എത്തിച്ചുതുടങ്ങി. ഇപ്പോൾ പെൻഷൻ വാങ്ങുന്നവർ ഡിസംബർ 31 ന് മുൻപും പുതിയ പെൻഷൻകാർ 6 മാസത്തിനുള്ളിലും വിവരങ്ങൾ സമർപ്പിക്കണം. പ്രതിമാസം പെൻഷൻ വാങ്ങുന്ന എല്ലാവരിൽ നിന്നും വിവരം ശേഖരിക്കാനാണ് ട്രഷറി ഡയറക്ടറേറ്റ് നിർദേശം.

പൂരിപ്പിച്ച ഫോമിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും നൽകണം. പേര്, വിലാസം, ജനനത്തീയതി, ആധാർ നമ്പർ, മെഡിസെപ് ഐഡി, ഫോൺ നമ്പർ, പാൻ, ഇമെയിൽ വിലാസം, പെൻഷൻ വാങ്ങുന്ന രീതി, പിപിഒ നമ്പർ, മറ്റു പെൻഷനുകളുടെ വിവരങ്ങൾ എന്നിവയാണ് നൽകേണ്ട പ്രധാനപ്പെട്ട വിവരങ്ങൾ.

Previous Post Next Post