ന്യൂഡൽഹി :- അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച് സ്വയം അപകടത്തിൽപെട്ടവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ഇൻഷുറൻസ് കമ്പനികൾക്ക് ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അമിതവേഗത്തിൽ കാറോടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാളുടെ ഭാര്യയും മകനും രക്ഷിതാക്കളും ഉൾപ്പെടെ നൽകിയ ഹർജി പരിഗണിക്കവേയാണ് ജഡ്‌ജിമാരായ പി.എസ് നരസിംഹ, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.
80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. ഇതേ ആവശ്യം കർണാടക ഹൈക്കോടതി നിരാകരിച്ചിരുന്നു. തുടർന്നാണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.