കണ്ണൂർ :- തെരുവുനായ്ക്കളെ പിടികൂടാൻ പരിശീലനം ലഭിച്ച കണ്ണൂർ കോർപറേഷനിലെ 20 ശുചീകരണത്തൊഴിലാളികൾ അടുത്ത മാസം മുതൽ നായ്ക്കളെ പിടികൂടാൻ തുടങ്ങും. മൃഗസംരക്ഷണ വകുപ്പാണു പരിശീലനം നൽകുന്നത്.
ഇവർ പിടികൂടുന്ന നായ്ക്കളെ കോർപറേഷൻ സ്ഥാപിക്കുന്ന കൂടുകളിലേക്കു മാറ്റും. 15 കൂടുകളാണ് കോർപറേഷൻ ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. പിടികൂടുന്ന നായ്ക്കൾക്ക് വാക്സീൻ നൽകിയ ശേഷം പ്രശ്നമൊന്നുമില്ലെങ്കിൽ അതതു സ്ഥലത്തു തുറന്നുവിടും.