ചന്ദ്രൻ തെക്കെയിൽ അനുസ്മരണവും , ഇറ്റാക്സ് കുടുംബ സംഗമവും , ജില്ലാതല ക്വിസ് മത്സരവും സംഘടിപ്പിച്ചു

 


മയ്യിൽ:- ചന്ദ്രൻ തെക്കെയിൽ അനുസ്മരണവും ഇറ്റാക്സ് കുടുംബ സംഗമവും ജില്ലാതല ക്വിസ് മത്സരവും സംഘടിപ്പിച്ചു.കരിങ്കൽക്കുഴി നണിയൂർ എഎൽപി സ്കൂളിൽ നടന്ന പരിപാടി സംസ്ഥാന മുന്നാക്ക സമുദായ കോർപറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ ഉദ്ഘാടനം നിർവഹിച്ചു. കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി കെ സരസ്വതി, കയരളം ചന്ദ്രൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. അശോകൻ മടപ്പുരക്കൽ സ്വാഗതവും എ മുരളീധരൻ നന്ദിയും പ്രകാശിപ്പിച്ചു.

ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം സീയോന ജനീഷ്, പി കാർത്തിക് (ചെക്കിക്കുളം രാധാകൃഷ്ണ യുപി സ്കൂൾ), രണ്ടാം സ്ഥാനം ടി പി ദർശിത്, കെ നക്ഷത്ര (ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), മൂന്നാം സ്ഥാനം ടി അൻവിൻ, സുഷജ് എന്നിവരും സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം എ വേദിക (കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), രണ്ടാം സ്ഥാനം കൃഷ്ണവേണി എസ് പ്രശാന്ത് (മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), മൂന്നാം സ്ഥാനം കെ സി നിവേദ്യ (ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ) എന്നിവരും കരസ്ഥമാക്കി.



Previous Post Next Post