ചേലേരി:-കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ അലിഫ് വിങ്ങ് നടത്തുന്ന അറബിക് ടാലന്റ് പരീക്ഷയുടെ തളിപ്പറമ്പ് സൗത്ത് ഉപജില്ലാതല മത്സരം ചേലേരി എയുപി സ്കൂളിൽ വച്ച് നടന്നു.എൽ പി തലത്തിൽ നാഫിഹ പി വി ( ചെറുപഴശ്ശി വെസ്റ്റ് എൽ പി എസ് ), മുഹമ്മദ് ആഹിൽ( പെരുവങ്ങൂർ എ എൽ പി എസ് ), ആയിഷ മെഹറിൻ സി കെ ( രാധാകൃഷ്ണ എയുപിഎസ് ) എന്നിവർ യഥാക്രമം സ്ഥാനങ്ങൾ നേടി.യുപി തലത്തിൽ നിസ്ബ പി പി ( ഐ എം എൻ എസ് ജി എച്ച് എസ് എസ് മയ്യിൽ), ഫാത്തിമ കെ പി (പെരുമാച്ചേരി എ.യു.പി.എസ്), റജ ഫാത്തിമ എം.കെ കൊളച്ചേരി എ യു പി എസ് ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ ഹൻഫാ ഹംസ (പറശ്ശിനിക്കടവ് എച്ച്എസ്എസ്), ശദാ ഫാത്തിമ( കമ്പിൽ മാപ്പിള എച്ച്എസ്എസ്) റസാ ഫാത്തിമ സിപി (ജി എച്ച്എസ്എസ് ചട്ടുകപ്പാറ ) എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.ഹയർസെക്കൻഡറി വിഭാഗത്തിൽ ഫാത്തിമ നൂറ വി പി ( കമ്പിൽ മാപ്പിള എച്ച് എസ് എസ് ) ഒന്നാം സ്ഥാനം നേടി.
ഉപജില്ലാതല വിജയികൾ ജൂലൈ 20ന് കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ജില്ലാതല അറബിക് മത്സരത്തിൽ പങ്കെടുക്കും. തുടർന്ന് നടന്ന ഭാഷ അനുസ്മരണവും സമ്മാനദാന ചടങ്ങിൽ കെ എ ടി എഫ് സബ് ജില്ല സെക്രട്ടറി ഹബീബ് സി സ്വാഗതം പറഞ്ഞു പ്രസിഡൻ്റ് അബ്ദുൽ നാസർ കെ പി അധ്യക്ഷത വഹിച്ചു. നിസാർ എൽ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊളച്ചേരി പഞ്ചായത്ത്) ഉദ്ഘാടനം നിർവഹിച്ചു. ഭാഷ അനുസ്മരണം എം എം അജ്മൽ (KATF സംസ്ഥാന അംഗം) നിർവഹിച്ചു. ടാലൻറ് ടെസ്റ്റ് വിജയികളായ വിദ്യാർത്ഥികൾക്ക് വേലായുധൻ പി (പിടിഎ പ്രസിഡണ്ട് ചേലേരി യുപി സ്കൂൾ) സമ്മാനദാനം നടത്തി. ഷുക്കൂർ കണ്ടക്കൈ, അനീസ് പാമ്പുരുത്തി, അബ്ദുൽ ഖാദർ കെ വി, അഷ്റഫ് കോളാരി, മുഹമ്മദ് മുബഷിർ,റഹീമ, ഹഫ്സത്ത്, എന്നിവർ പ്രസംഗിച്ചു. ജുമാന കെ അലിഫ് വിംഗ് കൺവീനർ നന്ദി പറഞ്ഞു.