ചേലേരി:-വളവിൽ ചേലേരി പ്രഭാത് & ഗ്രന്ഥാലയത്തിന്റെ ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ആകാശ വിസ്മയം...ഇന്നലെ.... ഇന്ന്...നാളെ... എന്ന പരിപാടി സംഘടിപ്പിച്ചു.
കേരള സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡണ്ടും ബാലസംഘം കണ്ണൂർ ജില്ലാ കൺവീനറും കണ്ണൂർ നോർത്ത് സബ്ജില്ലാ സയൻസ് ക്ലബ് അസോസിയേഷൻ മുൻ സെക്രട്ടറിയുമായ സുമേശൻ മാസ്റ്റർ വിഷയാവതരണം നടത്തി. വായനശാല സെക്രട്ടറി എം കെ മനേഷ് സ്വാഗതം പറഞ്ഞു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി. വിനോദ് അധ്യക്ഷത വഹിച്ചു. മനോജ് ഒ ബാലവേദി സെക്രട്ടറി അഭിരാം കൃഷ്ണ പ്രസംഗിച്ചു