പഴശ്ശി:- കനത്ത മഴയിലും കാറ്റിലും കുറ്റ്യാട്ടൂരിൽ വ്യാപക നാശം. പഴശ്ശി നിരത്തുപാലം ഭാഗങ്ങളിൽ നിരവധി വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് ഭാഗികമായി നാശം സംഭവിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി.
ഗിരീഷ്, ഷീബ, ഓമന, പുരുഷോത്തമൻ, രാജേഷ് എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ പറ്റിയത്. റോഡിലേക്ക് കടപുഴകി വീണ മരങ്ങൾ പഞ്ചായത്ത് അംഗം യൂസഫ് പാലക്കലും സന്നദ്ധ പ്രവർത്തകരും ചേർന്ന് മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.