കായിച്ചിറ:- ചേലേരി മൊട്ടക്കൽആറ്റന്റെവിടെ സലാമിന്റെ വീടിന് മുകളിൽ തെങ്ങ് വീണു.ഇന്ന് പുലർച്ചെ ഒരു മണിയോടെ വീശിയടിച്ച കാറ്റിലാണ് വീടിന് മുകളിൽ തെങ്ങ് വീണത്.അടുക്കള ഭാഗത്ത് തെങ്ങ് വീണ് ഓട് തകർന്നു അടുക്കളയിലെ ഇലട്രിക്ക് ഉപകരണങ്ങൾ, വീട്ടു ഉപകരണങ്ങൾക്കും കേടു പാട് പറ്റിയിറ്റുണ്ട്.
ജില്ലയിലെ കിഴക്കൻ മേഖലയികളിൽ ഇന്ന് പുലർച്ചെ അടിച്ച ചുഴലിക്കാറ്റിൽ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായ നിലയിലാണ്. നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതാണ് റിപ്പോർട്ടുകൾ .