ഇംഗ്ലീഷ് കോഴ്സ്
ലളിതവും രസകരവുമായ രീതിയില്‍ ഇംഗ്ലീഷ് പഠിക്കുവാന്‍ അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് അവസരമൊരുക്കുന്നു. ഇംഗ്ലീഷ് പഠനത്തോടൊപ്പം വ്യക്തിത്വ വികസനം മുന്‍നിര്‍ത്തിയുള്ള ക്ലാസ്സുകളില്‍ എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. ശനി, ഞായര്‍, അവധി ദിവസങ്ങളിലായാണ് ക്ലാസ്സ്. https://forms.gle/bb8iQGxZQC5tWRT7A ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 7907828369, 8593892913
ഫാഷന്‍ ഡിസൈനിങ്ങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി
നെരുവമ്പ്രം ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ട് വര്‍ഷ ഫാഷന്‍ ഡിസൈനിങ്ങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിലേക്ക് എസ്.എസ്.എല്‍.സി പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. www.polyadmission.org/gifd വെബ്സൈറ്റിലൂടെ ജൂലൈ 10 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്സും www.polyadmission.org/gifd വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9400006495, 8547457936
സീറ്റ് ഒഴിവ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി.എസ്.സി ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് സയന്‍സ് കോഴ്സില്‍ ബാക്കിയുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. 45 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്കും സേ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. എസ് സി/എസ് ടി, ഒ ബി എച്ച്, ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് ഇ ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കും. വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഉടന്‍ കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9567463159, 7293554722
തീയതി നീട്ടി
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33 വിലാസത്തിലും www.srccc.in വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍: 04712325101, 8281114464
കമ്പ്യൂട്ടര്‍ കോഴ്സുകള്‍
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി പാസായവരില്‍നിന്നും ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൈത്തണ്‍, പ്ലസ് ടു പാസ്സായവരില്‍നിന്നും സി പ്രോഗ്രാമിങ്ങ് ഫോര്‍ എഞ്ചിനീയറിങ്ങ് ആസ്പിരന്റ്സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകള്‍ ജൂലൈ മാസം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് മേഖല ഓഫീസില്‍ നിന്നോ www.lbscentre.kerala.gov.in/services/courses വെബ് അഡ്രസിലും ലഭിക്കും. ഫോണ്‍: 0497 2702812, 94476442691
ഫാഷന്‍ ഡിസൈനിങ്ങ് ആന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്
പേരാവൂര്‍ ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആറുമാസ ഫാഷന്‍ ഡിസൈനിങ്ങ് ആന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് കോഴ്സിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8848656865
ഐ.ടി.ഐ ഡിപ്ലോമ കോഴ്സുകള്‍
പേരാവൂര്‍ ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ഡിപ്ലോമ കോഴ്സുകളായ ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8547195705