കൊളച്ചേരി :- കെ സ്മാർട്ട് പ്രതിസന്ധി, പി.എം.എ.വൈ ഭവന പദ്ധതി അട്ടിമറി, ജീവനക്കാർ ഇല്ലാത്ത ഓഫീസുകൾ, വാർഡ് വിഭജനപ്രക്രിയ അട്ടിമറിച്ചതിനെതിരെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരെ, സർക്കാർ നയം തിരുത്തണമെന്ന്
മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ സംഘടനയായ ലോക്കൽ ഗവേർണിങ് മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം പ്രതിഷേധസഭ സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു, ജില്ല പഞ്ചായത്ത് മെമ്പർ കെ.താഹിറ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ, പഞ്ചായത്ത് മെമ്പർമാരായ കെ.പി അബ്ദുൾ സലാം, റാസിന.എം, നാസിഫ പി.വി എന്നിവർ സംസാരിച്ചു.