നാറാത്ത് ഗ്രാമപഞ്ചായത്ത്‌ LGML കമ്മിറ്റി പ്രതിഷേധസഭ സംഘടിപ്പിച്ചു


നാറാത്ത് :- കെ സ്മാർട്ട് പ്രതിസന്ധി, പി.എം.എ.വൈ ഭവന പദ്ധതി അട്ടിമറി, ജീവനക്കാർ ഇല്ലാത്ത ഓഫീസുകൾ, വാർഡ് വിഭജനപ്രക്രിയ അട്ടിമറിച്ചതിനെതിരെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരെ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ സംഘടനയായ എൽ.ജി.എം.എൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം *പ്രതിഷേധ സഭ* നടന്നു..

അഴിക്കോട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്. പിവി അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു.. മുസ്‌ലിം ലീഗ് ജില്ല സിക്രട്ടറി.. അഡ്വ:എം. പി മുഹമ്മദ്‌ അലി ഉത്ഘാടനം ചെയ്തു.. LGML ജില്ല സിക്രട്ടറി സൈഫുദ്ധീൻ നാറാത്ത് സ്വാഗതവും. മിഹ്റാബി നന്ദിയും പറഞ്ഞു.. കെ. എൻ മുസ്തഫ സാഹിബ്, കുഞ്ഞഹമ്മദ് സാഹിബ്, മുഹമ്മദലി ആറാം പീടിക, റഷീദ, മൈമൂനത്ത്, സൽമത്ത് എന്നിവർ പ്രസംഗിച്ചു....

Previous Post Next Post