ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു


കമ്പിൽ :- ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 'പാസ്സ്‌വേർഡ് 2025-26' ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ കലക്ടർ അരുൺ കെ.വിജയൻ IAS ഉദ്ഘാടനം ചെയ്തുകൊണ്ട് വിദ്യാര്‍ഥികളോട് സംവദിച്ചു. CCMY പ്രിൻസിപ്പാൽ സുജിത.കെ ക്യാമ്പ് വിശദീകരണം നടത്തി. PTA പ്രസിഡന്റ് നിസാർ.എം അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രേസ് ശ്രീജ പി.എസ്, കണ്ണൂർ കളക്റ്ററേറ്റ്ജൂ നിയർ സൂപ്രണ്ട് കിഷോർ പി.ആർ, വില്ലേജ് ഓഫീസർ കെ.വി മഹേഷ്‌,  സ്റ്റാഫ് സെക്രട്ടറി ഹരീഷ്.പി, മദർ PTA പ്രസിഡന്റ് സ്മിത കെ.എസ് തുടങ്ങിയവര്‍ സംസാരിച്ചു. ട്രൈനര്‍മാരായ ഡോ. മുനീര്‍ ടി.കെ, ഡോ. ഉമേഷ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ വിശദീകരിച്ചു. നിർമൽ കുമാർ, താജുദീൻ എന്നിവർ പരിശീലന ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രിൻസിപ്പാൽ രാജേഷ്.കെ സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ ലബീബ്.എൻ നന്ദിയും പറഞ്ഞു.












Previous Post Next Post