ചൈനീസ് കേന്‍ പോ കരാട്ടെ & കിക് ബോക്സിങ് ഗ്രേഡിങ് ടെസ്റ്റ് ബെൽട്ടും സർട്ടിഫിക്കറ്റും വിതരണം ചെയ്തു


മയ്യിൽ :- ചൈനീസ് കേന്‍ പോ കരാട്ടെ & കിക് ബോക്സിങ് മയ്യിൽ, കൊളച്ചേരിമുക്ക്, ചെറുപഴശ്ശി ഡോ ജോകളിലെ വിദ്യാർത്ഥികളുടെ ഗ്രേഡിങ് ടെസ്റ്റ് ബെൽട്ടും സർട്ടിഫിക്കറ്റ് വിതരണവും മയ്യിൽ മെയിൻ ഡോ ജോയിൽ നടന്ന പരിപാടി ചൈനീസ് കേന്‍ പോ കരാട്ടെ ജില്ലാ പ്രസിഡണ്ട് സെൻസി അബ്ദുൾ ബാസിത് ഉദ്ഘാടനം ചെയ്തു. സെൻസി അശോകൻ മടപ്പുരക്കൽ അധ്യക്ഷത വഹിച്ചു.

ശ്രീകണ്ഠാപുരം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഹംസക്കുട്ടി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജീവകാരുണ്യ പ്രവർത്തകനും 'റെഡ് ഈസ് ബ്ലഡ്' കേരള ചാരിറ്റബിൾ സൊസൈറ്റി കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ കുറ്റ്യാട്ടൂർ പഴശ്ശിയിലെ സനുഷിനെ ചടങ്ങിൽ ആദരിച്ചു. സെൻസി ഭാസ്കരൻ സ്വാഗതവും സെമ്പൈയി സാബിത്ത് നന്ദിയും പറഞ്ഞു.









 

Previous Post Next Post