കമ്പിൽ :- ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിൽ കമ്പിൽ ചെറുക്കുന്നിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ചെറുക്കുന്ന് അംഗൻവാടിക്ക് സമീപത്തെ വി.രാജേഷിൻ്റെ വീട്ടുമതിലാണ് അയൽവാസിയുടെ വീട്ടിലേക്ക് ഇടിഞ്ഞ് വീണത്. വീടിൻ്റെ തറ ഭാഗം വരെ വിള്ളൽ ഉണ്ടായിട്ടുണ്ട്.
വി.ഓമനയുടെ വീട്ടിലേക്കാണ് മതിൽ വീണത്. ഓമനയുടെ വീടിൻ്റെ ചുമരിനും, വീട്ടിലെ പൈപ്പ് ഫിറ്റിങ്ങുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. കൊളച്ചേരി വില്ലേജ് ഓഫീസർ മഹേഷ് കെ.സി, സിപിഐ (എം) നേതാക്കളായ എം.ദാമോദരൻ, എ.ഒ പവിത്രൻ ശ്രീധരൻ സംഘമിത്ര, പി.സന്തോഷ്, DYFI മേഖല സെക്രട്ടറി എം. ലിജിൻ, യൂണിറ്റ് സെക്രട്ടറി പി.ജിഷ്ണു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.