മയ്യിൽ :- എക്സ് സർവ്വീസ്മെൻ വെൽഫയർ അസോസിയേഷൻ മയ്യിലിൻ്റെ നേതൃത്വത്തിൽ മയ്യിൽ ബസ്സ്റ്റാൻ്റിൽ പണി കഴിപ്പിച്ച യുദ്ധസ്മാരകത്തിൽ ജൂലൈ 25 ന് കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. ESWA പ്രസിഡൻ്റ് സുബേദാർ മേജർ രാധാകൃഷ്ണൻ ടി.വി (Rtd) ദേശീയ പതാക ഉയർത്തി. മുതിർന്ന മെമ്പർ കെ.ബാലൻ നായർ അമർ ജവാൻ ജ്യോതി ജ്യലിപ്പിച്ചു. കണ്ണൂർ കണ്ടോൺമെൻറ് കമാൻഡൻറിന് വേണ്ടി Col രമേഷ് ആദ്യ പുഷ്പചക്രം അർപ്പിച്ചു. ചടങ്ങിൻ്റെ മുഖ്യ അതിഥി മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി M V അജിത രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികർക്ക് പുഷ്പചക്രം അർപ്പിച്ചു.ESWA പ്രസിഡൻ്റ് രാധാകൃഷ്ണൻ T V സംഘടയുടെ പേരിൽ പുഷ്പചക്രം അർപ്പിച്ച് കാർഗിൽ വിജയ ദിവസ് സന്ദേശം നൽകി. Hony Capt ചിത്ര ഗുറംഗ് DSC Bn Kannur,
ചടങ്ങിൽ വിശിഷ്ഠ അതിഥി ആയെത്തിയ ശ്രീ സലാം കഫേ മക്കാനി തൃശൂർ, 31 NCC Bn കണ്ണൂർ , Col സാവിത്രിയമ്മ കേശവൻ (Rtd),HAV ഹരീന്ദ്രൻ K കുറ്റ്യാട്ടൂർ, Dr B ഉണ്ണി ANO - IMNSGHSS മയ്യിൽ, K ബാലൻ നായർ 6th മൈൽ, ഇടൂഴി ആയുർവേദ ഫൌണ്ടേഷന് വേണ്ടി Dr ഉണ്ണികൃഷ്ണൻ , Lions Club മയ്യിൽ, ACE Builders മയ്യിൽ ന് വേണ്ടി ബാബു പന്നേരി , BJP മയ്യിൽ മണ്ഡലം കമ്മിറ്റി - ശ്രീഷ് മീനാത്ത്, P K K നമ്പ്യാർ, ദേവിക ടീ ഷോപ്പ് - K K പുരുഷോത്തമൻ, മദീന Hot & Cool ഹബ്ബ് ഉടമ - വിജേഷ് തെക്കൻ, സ്റ്റൂഡൻ്റ് കേഡറ്റ് പോലീസ് IMNSGHSS - ന് വേണ്ടി പ്രസീത ടീച്ചർ എന്നിവർ പുഷ്പചക്രം അർപ്പിച്ചു.
കോവിഡ് കാലം മുതൽ നാളിതുവരെ സൈനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും തികച്ചും സൗജന്യമായി ഭക്ഷണം നൽകിവരുന്ന തൃശ്ശൂരിലെ സലാം കഫെ മക്കാനി യുടെ ഉടമസ്ഥനെ ESWA പ്രസിഡൻ്റ് രാധാകൃഷ്ണൻ ടി.വി പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. ESWA സെക്രട്ടറി -മോഹനൻ K,വൈസ് പ്രസിഡൻ്റ് രത്നാകരൻ.കെ, കേശവൻ നമ്പൂതിരി, കെ.ഒ ഭാസ്കരൻ നമ്പ്യാർ, PCP പുരുഷോത്തമൻ, ESWA മെമ്പർമാർ, വിമുക്തഭടൻമാരുടെ കുടുംബാംഗങ്ങൾ, 100 ഓളംNCC, SPC കേഡറ്റുകൾ, വിവിധ സംഘടനകൾ , നാട്ടുകാർ തുടങ്ങിയവർ പുഷ്പാർച്ചനയും നടത്തി. മധുര പലഹാര വിതരണവും ചെയ്ത്. ദേശീയഗാനാലാപനത്തോടെ ചടങ്ങിന് പരിസമാപ്തി കുറിച്ചു.