കോവ്വൽകടവിൽ നിന്നും തേറളായിയിലേക്ക് പാലം പണിയണം - മയ്യിൽ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭ


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭ സംഘടിപ്പിച്ചു. കോവ്വൽ എന്ന സ്ഥലത്ത് നിന്ന് തൊട്ടടുത്ത പഞ്ചായത്തായ ചെങ്ങളായിയിലെ തേറളായിലേക്ക് വളപട്ടണം പുഴക്ക് കുറുകെ പാലം പണിയണമെന്ന് ഗ്രാമസഭയിൽ  ഏകകണ്ഠമായി സർക്കാരിനോട് ആവശ്യപ്പെട്ടു. 

യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ വി.വി അനിത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ എം.രവി മാസ്റ്റർ പങ്കെടുത്തു. എ.പി മോഹനൻ സ്വാഗതം പറഞ്ഞു.

Previous Post Next Post