കണ്ണൂർ :- SFI പഠിപ്പു മുടക്കിനിടെ പേരാവൂർ മണത്തണ ഗവ. സ്കൂളിലെ പാചകത്തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പാചകത്തൊഴിലാളിയുടെ പരാതിയിൽ കേസെടുത്ത് പേരാവൂർ പോലീസ്. വളയങ്ങാട് സ്വദേശിയായ എസ്എഫ്ഐ വനിതാ പ്രവർത്തകയ്ക്കെതിരെയാണ് കേസ്. പഠിപ്പുമുടക്കാണ് ഉച്ചഭക്ഷണം വയ്ക്കരുതെന്ന് പറഞ്ഞായിരുന്നു കയ്യേറ്റമെന്ന് പാചകത്തൊഴിലാളി വസന്ത വ്യക്തമാക്കി.
ഇതിനിടെ കാലിന് പൊളളലേറ്റെന്നും വസന്ത പറഞ്ഞു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പഠിപ്പ് മുടക്കിന്‍റെ ഭാഗമായി സ്കൂളിലേക്ക് എത്തിയത്. ഉച്ചക്കുളള ഭക്ഷണം തയ്യാറാക്കുകയായിരുന്നു പാചക തൊഴിലാളിയായ വസന്തയും ഒപ്പമുണ്ടായിരുന്ന ആളും. തുടര്‍ന്നാണ് ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായത്. പിന്നീടത് കയ്യാങ്കളിയിലേക്ക് എത്തിയത്. ഇതിനിടെ തിളച്ച വെള്ളത്തിലേക്ക് അരിയിടാൻ നിന്ന വസന്തയുടെ കയ്യിൽ നിന്നും പാത്രം തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇക്കാര്യം വസന്ത അധ്യാപകരോട് വിശദീകരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.