ട്രെയിനുകൾ പുറപ്പെടുന്ന സ്ഥലത്തിൽ മാറ്റം


കോയമ്പത്തൂർ :- കോയമ്പത്തൂർ-കണ്ണൂർ എക്സ്‌പ്രസ് (16608), ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352) എന്നിവ പുറപ്പെടുന്ന സ്ഥലങ്ങളിൽ താത്കാലിക മാറ്റം. കോയമ്പത്തൂർ -കണ്ണൂർ എക്സ്പ്രസ് എട്ട്, 10 തീയതികളിൽ കോയമ്പത്തൂരിന് പകരം പോത്തനൂരിൽ നിന്ന് ഉച്ചയ്ക്ക് 2.03ന് പുറപ്പെടും.

14, 16, 18, 20, 22, 25, 27, 29, 31 തീയതികളിൽ പോത്തനൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ വരാതെ പാലക്കാട്ടു നിന്ന് 3.10ന് പുറപ്പെടും. ആലപ്പുഴ -ധൻബാദ് എക്സ്പ്രസ് എട്ട്, ഒൻപത്, 15, 17, 19, 21, 24, 26, 31 തീയതികളിൽ കോയമ്പത്തൂർ ജങ്ഷനിൽ വരാതെ പോത്തനൂർ, ഇരുഗൂർ റൂട്ട് വഴിയാകും പോകുക. പോത്തനൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Previous Post Next Post