കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചു


മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തകപരിചയം, അനുസ്മരണം, പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു.
കെ.ദാമോദരൻ അനുസ്മരണ പ്രഭാഷണം വി.പി. ബാബുരാജ് അവതരിപ്പിച്ചു. വി.പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. 

പാറപ്പുറത്തിന്റെ 'അരനാഴികനേരം' എന്ന നോവലിന്റെ ആസ്വാദനം കെ.കെ ഭാസ്കരൻ അവതരിപ്പിച്ചു. വി.പി ബാബുരാജ്, കെ.ദാമോദരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വിഖ്യാത ചരിത്രകാരൻ ഡി.ഡി കൊസാംബിയെ കുറിച്ച് പി.ദിലീപ് കുമാർ മാസ്റ്റർ പ്രഭാഷണം നടത്തി. പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, കെ.വി യശോദ ടീച്ചർ, ടി.പ്രദീപൻ, കെ.കെ പ്രഭാകരൻ മാസ്റ്റർ, കെ.സജിത എന്നിവർ സംസാരിച്ചു.





Previous Post Next Post