കൊച്ചി :- സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പിൻ്റെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ രണ്ട് യു പി സ്വദേശികൾ പൊലീസിൻ്റെ പിടിയിലായി. കൊച്ചി സൈബർ പൊലീസാണ് ശ്രമകാരമായ അന്വേഷണത്തിനൊടുവിൽ വരാണസിയിൽ നിന്ന് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ നാളെ കൊച്ചിയിൽ എത്തിക്കും.
വ്യാജ ട്രാഫിക് ചലാനുകൾ വഴിയായിരുന്നു പ്രതികൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. വാഹനം ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് കാണിച്ച് ഉടമയ്ക്ക് മൊബൈലിൽ മെസേജ് അയച്ച് പണം തട്ടുകയായിരുന്നു പ്രതികളുടെ രീതി. 42 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ