ചേലേരി :- INL കൊളച്ചേരി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. ചേലേരിമുക്ക് ബസാറിലെ ഓഫീസിൽ ചേർന്ന പരിപാടി സംസ്ഥാന പ്രവർത്തക സമിതി അംഗം സിറാജ് തയ്യിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഷറഫ് കയ്യങ്കോട് വൈസ് പ്രസിഡന്റ് ടി.കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
ജബ്ബാർ കാരാട്ട് അധ്യക്ഷത വഹിച്ചു. വിദേശത്തേക്ക് പോകുന്ന പ്രവാസി ലീഗ് ജില്ല സെക്രട്ടറി സകരിയ കമ്പിലിന് യാത്രയയപ്പ് നൽകി. സക്കറിയ കമ്പിൽ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി നൂറുദ്ദീൻ പി.കെ.ടി സ്വാഗതവും സെക്രട്ടറി പി.കെ.ടി കാലിദ് നന്ദിയും പറഞ്ഞു. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുതിയ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.
ഭാരവാഹികൾ
പ്രസിഡന്റ് : വി എം അഹമദ് ഹാജി
വൈസ് പ്രസിഡന്റ്മാർ : ജബ്ബാർ കാരാട്ട് കെ കെ ഗഫൂർ
ജനറൽ സെക്രട്ടറി : നുറുദ്ദിൻ പി കെ ടി
സെക്രട്ടറിമാർ : കാലിദ് പി കെ ടി, നിസാർ കെ കെ
ഖജാൻജി : അസീസ് എം പി