കണ്ണൂർ :- പൊതുപണിമുടക്കിൽ കെഎസ്ആർടിസിക്ക് ജില്ലയിലുണ്ടായ വരുമാന നഷ്ടം 29.50 ലക്ഷം രൂപ. വൈകുന്നേരം മാത്രമാണ് ഏതാനും ദീർഘദൂര ബസുകൾ സർവീസ് നടത്തിയത്.
കണ്ണൂർ ഡിപ്പോയ്ക്ക് 14 ലക്ഷം രൂപയാണ് പ്രതിദിന വരുമാനത്തിൽ കുറവ് വന്നത്. പയ്യന്നൂർ ഡിപ്പോയിൽ 8.50 ലക്ഷം രൂപയുടെയും തലശ്ശേരി ഡിപ്പോയിലെ നഷ്ടം 7 ലക്ഷം രൂപയുമാണ്.