ചേലേരി :- ചേലേരി എൻഎസ്എസ് കരയോഗം രാമായണ സദസ്സ് നടത്തി. പ്രസിഡന്റ് കെ.വി കരുണാകരൻ നമ്പ്യാരുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് താലൂക്ക് യൂണിയൻ അദ്ധ്യാത്മിക കോഡിനേറ്റർ കെ.ആർ ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം കമ്മിറ്റി അംഗം പി.കെ കുട്ടികൃഷ്ണൻ, കരയോഗം ആധ്യാത്മിക കോർഡിനേറ്റർ എൻ.വി രാഘവൻ നമ്പ്യാർ എന്നിവർ പ്രഭാഷണം നടത്തി.
താലൂക്ക് വനിതാ യൂണിയൻ കമ്മിറ്റി അംഗം ജഗധമ്മ ടീച്ചർ, കരയോഗം വൈസ് പ്രസിഡണ്ട് മോഹൻദാസ് പി.എം, കരയോഗം വനിതാ സമാജം പ്രസിഡൻറ് ഇ.പി വിലാസിനി, കരയോഗം കമ്മിറ്റി അംഗം എം.വി കരുണാകരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. എൽ.പി, യു.പി, എച്ച് എസ്/ എച്ച്എസ്എസ്, മുതിർന്നവർ എന്നീ വിഭാഗങ്ങളായി രാമായണ ക്വിസ് മത്സരം നടത്തി. മത്സരം ഒന്ന് ,രണ്ടു, മൂന്ന്സ്ഥാനം നേടിയവർക്ക് സമ്മാനം നൽകി കരയോഗം സെക്രട്ടറി സി.കെ ജനാർദ്ദനൻ നമ്പ്യാർ സ്വാഗതവും കരയോഗം ട്രഷർ ഇ.പി ഭക്ത വത്സലൻ നമ്പ്യാർ നന്ദിയും പറഞ്ഞു.