കണ്ണൂർ സർവ്വകലാശാലയിൽ വിസി ക്ക് എതിരെ നടന്ന SFI പ്രതിഷേധത്തിൽ സംഘർഷം ; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂർ :- കണ്ണൂർ സർവ്വകലാശാലയിൽ വിസി ക്ക് എതിരെ പ്രതിഷേധവുമായി SFI പ്രവർത്തകർ. പ്രതിഷേധത്തിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ സർവ്വകലാശാലയിലേക്ക് തള്ളിക്കയറി. വിസിയുടെ ഓഫീസിന് മുന്നിൽ ഇരുന്ന് വിസി ക്ക് എതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധം തുടരുകയാണ്.