മയ്യിൽ :- വിവാഹ ആവശ്യത്തിന് താൽക്കാലികമായി വാങ്ങിയ കാർ തിരിച്ചു നൽകിയില്ലെന്ന പരാതിയിൽ 4 പേർക്കെതിരെ മയ്യിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.
കൊളച്ചേരി സ്വദേശിയുടെ പരാതിയിൽ കാസർഗോഡ് വിദ്യാനഗറിലെ ഇബ്രാഹിം ഖലീൽ, ഭാര്യ ഫാജിസ, അൽത്താഫ്, ശോഭിത്ത് എന്നിവർക്കെതിരെയാണ് കോടതിയുടെ നിർദേശപ്രകാരം കേസെടുത്തത്.