കണ്ണൂർ :- നഷ്ടപ്പെട്ടതും മോഷണം പോയതുമായ 33 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ. മൊബൈൽ ഫോൺ സംസ്ഥാനത്തെ വിവിധ ജില്ലകൾക്ക് പുറമെ തമിഴ്നാട്, ഉത്തർപ്രദേശ്, ഡൽഹി, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിലാണ് ട്രേസ് ആയത്. ലഭിച്ചവരിൽ നിന്നും നേരിട്ടും പോലീസ് സ്റ്റേഷൻ വഴിയും കൊറിയർ വഴിയും ആണ് എത്തിച്ചത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്.പി IPS സി.ഈ.ഐ.ആർ പോർട്ടലിനെ കുറിച്ച് വിശദീകരിക്കുകയും വീണ്ടെടുത്ത ഫോണുകൾ കമ്മീഷണർ നേരിട്ട് തന്നെ ഉടമസ്ഥർക്ക് നൽകുകയും ചെയ്തു. സൈബർ സെൽ എ.എസ്.ഐ.എം ശ്രീജിത്ത് സി.പി.ഒ ദിജിൻ രാജ് പി.കെ, എന്നിവർ ചേർന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ലഭിച്ച ഫോണുകൾ സൈബർ സെൽ ഉടമസ്ഥർക്ക് അൺബ്ലോക്ക് ചെയ്തു നൽകി. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സൈബർ സെൽ 300 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ച് നൽകിയിട്ടുണ്ട്.