കൊളച്ചേരി പഞ്ചായത്ത് കൂനത്ത് മുക്ക് - അംഗൻവാടി റോഡ് ശോചനീയാവസ്ഥയിൽ


കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് കമ്പിൽ രണ്ടാം വാർഡിൽ റോഡ് അതീവ ശോചനീയാവസ്ഥയിൽ. കൂനത്ത് മുക്കിൽ നിന്നും അംഗൻവാടിയിലേക്ക് പോകുന്ന ഒരു റോഡാണ് പൊട്ടി തകർന്ന് ചെളിയും മണ്ണും നിറഞ്ഞ് നിൽക്കുന്നത്. ഈ റോഡിലൂടെ  ജനങ്ങൾക്ക് വഴി നടക്കാൻ വരെ സാധിക്കാത്ത അവസ്ഥയാണ്.

ഇതുവഴി ഒരു സൈക്കിൾ പോലും കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാനുള്ളത്. അത്യാവശ്യമായി വിളിച്ചാൽ ഈ പ്രദേശത്തേക്ക് ഒരു ഓട്ടോ പോലും വരാൻ സാധിക്കാത്ത നിലയിലാണ് റോഡുള്ളത്. ഈ അനാസ്ഥയ്ക്കെതിരെ 19-ാം വാർഡിലെ കൂട്ടായ്മ ശക്തമായ പ്രതിഷേധം നടത്താൻ ഒരുങ്ങുകയാണ്. പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും ഉൾപ്പെടെ നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം.

എന്നാൽ, ഒക്ടോബറോടെ റോഡ് പണി പൂർത്തീകരിച്ച് പൂർണ്ണമായും ഗതാഗത യോഗ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.















Previous Post Next Post