കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശിയിൽ തെങ്ങുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നതിൽ കർഷകർക്ക് ആശങ്കയിൽ. പഴശ്ശിയിലെ ആറൂൽ, മണിയിങ്കീൽ ഭാഗങ്ങളിലാണ് തെങ്ങുകളിൽ മഞ്ഞപ്പിത്തബാധ വ്യാപകമാവുന്നത്. കായ്‌ഫലമുള്ള തെങ്ങുകളിലാണ് കൂടുതലും മഞ്ഞപ്പിത്ത ബാധ കണ്ടുവരുന്നത്. ഓലകളിൽ മഞ്ഞനിറം വ്യാപിക്കുന്നതോടെ തേങ്ങയുടെ ഉത്പാദനം കുറയുകയും ചെയ്യുന്നതാണ് ആദ്യ ലക്ഷണങ്ങൾ.
ആറുൽ താഴെ ഒടവര കാർത്യായനിയമ്മ, ടി.ഒ നാരായണൻ കുട്ടി, ആർ.വി നാരായണൻ, പി.വി കരുണാകരൻ തുടങ്ങിയവരുടെ പറമ്പുകളിലെ തേങ്ങുകളിലാണ് രോഗം രൂക്ഷമായത്. പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, കൃഷി ഓഫീസർ സുരേഷ്ബാബു, കർഷകർ എന്നിവർ പ്രദേശം സന്ദർശിച്ചു.