കോട്ടയം :- പൂർണമായി കാഴ്‌ചയില്ലാത്ത വിദ്യാർഥികൾക്കു പ്രതിമാസം 400 രൂപ യാത്രാബത്ത നൽകണമെന്നു തദ്ദേശവകുപ്പ് ജോയിൻ്റ് സെക്രട്ടറിയുടെ ഉത്തരവിട്ടു. ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കു നിലവിൽ ലഭ്യമാകുന്ന ആനുകൂല്യം കാഴ്‌ചവെല്ലുവിളി നേരിടുന്നവർക്കും നൽകുന്നതിനാണ് ഉത്തരവ്.
ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു സ്കൂളിൽ പോകുന്ന മാസങ്ങളിൽ 400 രൂപ തദ്ദേശസ്ഥാപനങ്ങൾ വഴി നൽകുന്നുണ്ട്. വ്യത്യസ്തത കോഴ്സുകൾക്കു വ്യത്യസ്ത തുക സ്കോളർഷിപ്പുമുണ്ട്. ഇതു ചൂണ്ടിക്കാട്ടി കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് സ്റ്റുഡന്റ്സ് ഫോറം തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കും വകുപ്പുമന്ത്രിക്കും നൽകിയ അപേക്ഷ പരിഗണിച്ചാണു തീരുമാനം.