ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല & ഗ്രന്ഥാലയം സ്വാതന്ത്ര്യദിനം ആഘോഷിച്ചു


ചേലേരി :- ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല & ഗ്രന്ഥാലയം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് സി.കെ ജനാർദ്ദനൻ മാസ്റ്റർ ദേശീയപതാക ഉയർത്തി. തുടർന്ന് നടന്ന പൊതുയോഗം ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. 

പി.കെ രഘുനാഥൻ, കെ.മുരളീധരൻ മാസ്റ്റർ, പി.കെ പ്രഭാകരൻ മാസ്റ്റർ, കെ.ഭാസ്കരൻ, എം.സി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കെ.രാഗേഷ്, രജീഷ് മുണ്ടേരി, എം.സി അഖിലേഷ് കുമാർ, വി.വി ജിതേഷ് എന്നിവർ നേതൃത്വം നൽകി. പായസം വിതരണം ചെയ്തു.





Previous Post Next Post