കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു


മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റും, സംസ്ഥാന കമ്മിറ്റി അംഗവുമായ അബ്ദുൾ ഗഫൂർ കെ.പി പതാക ഉയർത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത് സ്വാതന്ത്ര്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

യൂണിറ്റ് അംഗങ്ങളുടെ പൂർണ്ണ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ അംഗത്വ കാർഡിന്റെ വിവര ശേഖരണ പ്രവർത്തനോദ്ഘാടനവും തുടർന്ന് മധുര വിതരണവും നടത്തി. യൂണിറ്റ് ട്രഷറർ ഷറഫുദ്ദീൻ.പി നന്ദി പറഞ്ഞു.

Previous Post Next Post