മയ്യിൽ :- സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി BJP മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിവർണ്ണ സ്വാഭിമാൻ യാത്ര നടത്തി. മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്തിന് ദേശീയ പതാക നൽകിക്കൊണ്ട് ബി ജെ പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ത്രിവർണ്ണ സ്വാഭിമാൻ യാത്ര മയ്യിൽ ടൗൺ ചുറ്റി മയ്യിൽ യുദ്ധസ്മാരകത്തിനടുത്ത് ബസ്സ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
കണ്ണൂർ നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് കേണൽ സാവിത്രി അമ്മ, മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത്, മണ്ഡലം വൈസ് പ്രസിഡൻ്റും കൊളച്ചേരി പഞ്ചായത്തു മെമ്പറുമായ ഗീത വി.വി, സെക്രട്ടറിമാരായ വികാസ് ബാബു കെ.എൻ, ദാമോധരൻ പാലക്കൽ, ട്രഷറർ രമേശൻ കയരളം, ടി.സി മോഹനൻ, ഇ.പി ഗോപാലകൃഷ്ണൻ, കെ.കെ സോമൻ, മുണ്ടേരി ചന്ദ്രൻ, പി.വി വേണുഗോപാൽ, സുമേഷ്, സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി പേർ യാത്രയിൽ പങ്കെടുത്തു.