വിവാഹ ആഭാസങ്ങൾ നിയന്ത്രിക്കാൻ നടപടികളുമായി നൂഞ്ഞേരി സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റി


ചേലേരി :- വിവാഹ ആഭാസങ്ങൾ നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ നൂഞ്ഞേരി സംയുക്ത മഹല്ല് ജമാ അത്ത് കമ്മിറ്റി. സംയുക്ത മഹല്ല് ജമാഅത്തിൽ ഉൾപ്പെടുന്ന നൂഞ്ഞേരി,കാരയാപ്പ്, കയ്യങ്കോട്, ദാലിൽ, വടക്കേ മൊട്ട മഹല്ലുകളിൽ നടക്കുന്ന വിവാഹആഭാസങ്ങൾ ഒഴിവാക്കാൻ നിയമപരമായും ധാർമികപരമായും നടപടി സ്വീകരിക്കാൻ സംയുക്ത മഹല്ല് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. 

നൂഞ്ഞേരി ഹിറ സെന്ററിൽ ചേർന്ന സംയുക്ത മഹല്ല് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. 5 മഹല്ല് ജമാഅത്ത് മുതവല്ലിമാർ, കമ്മിറ്റി ഭാരവാഹികൾ, വിവിധ മഹല്ല് ഖത്തീബുമാരായ അഷ്‌റഫ്‌ അൽ ഖസിമി നൂഞ്ഞേരി, ഹാശിം ഫൈസി ഇർഫാനി കാരയാപ്പ്, അബ്ദുൽ റസാഖ് മിസ്ബാഹി വടക്കേ മൊട്ട, സിയാദ് ഫൈസി ദാലിൽ, ജഹ്ഫർ സാദിഖ് ബാഖവി കയ്യങ്കോട് പങ്കെടുത്തു.

ആദ്യഘട്ടത്തിൽ മഹല്ല് നിവാസികളെ നേരിൽ കാണാനും, വ്യത്യസ്ത രീതിയിൽ ബോധവൽക്കരണം നടത്താനും മഹല്ലിൽ ജാഗ്രത സമിതി രൂപീകരിക്കാനും തീരുമാനിച്ചു. മഹല്ലിലെ മുഴുവൻ പേരെയും സഹകരിപ്പിച്ച് പൊതു ജനങ്ങൾക്ക് ശല്യമാവുന്നതും ഇസ്‌ലാമിക വിരുദ്ധമായതുമായ പരിപാടികൾ നിയന്ത്രിക്കാനാണ് തീരുമാനം.

Previous Post Next Post